കേരളത്തിലേക്ക് ഒഴുകുന്ന നദിയില്‍ അനധികൃത തടയണ നിര്‍മിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

single-img
1 September 2019

കേരളത്തിലേക്ക് ഒഴുകുന്ന നദിയില്‍ തമിഴ്നാട് അനധികൃതമായി തടയണ നിര്‍മിച്ചതായി കണ്ടെത്തല്‍ . പൊള്ളാച്ചിച്ചിക്ക് സമീപം രാമപട്ടണം ഷേര്‍വഗാരന്‍ പാളയത്താണ് തമിഴ്നാട് സര്‍ക്കാര്‍ തടയണ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വേനല്‍ കടുത്താല്‍ കോരയാര്‍, വരട്ടയാര്‍ പുഴകള്‍ വറ്റിവരളുന്ന സ്ഥിതിവിശേഷമാണുള്ളത്.

ഒന്നിലധികം സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പുഴകളില്‍ തടയണ നിര്‍മ്മിക്കരുതെന്ന സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടാണ് തമിഴ്നാട് സര്‍ക്കാറിന്‍റെ നടപടി. തമിഴ്നാട് തങ്ങളുടെ കര്‍ഷകര്‍ക്ക് എല്ലാ സമയത്തും ജലലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണു പുതിയ തടയണ നിര്‍മിച്ചിരിക്കുന്നത് . ഈ നടപടി വഴി കേരളത്തിലേക്ക് ഒഴുകുന്ന കോരയാര്‍, വരട്ടയാര്‍ പുഴകളിലെ നീരൊഴുക്ക് ഇല്ലാതാക്കും.