കെ എം മാണിയുടെ സഹോദര പുത്രന്‍ ബിജെപിയില്‍ അംഗത്വം എടുത്തു; പാലായില്‍ വിജയിക്കുമെന്നതിന്‍റെ സൂചനയെന്ന് ശ്രീധരന്‍ പിള്ള

single-img
1 September 2019

നടക്കാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയാണുള്ളതെന്ന് ബിജെപി. അന്തരിച്ച മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും ആയിരുന്ന കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പിയില്‍ അംഗത്വം നേടിയത് പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറയുന്നു.

പാലായില്‍ മത്സരിക്കാനുള്ള എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആരിഫ് മുങമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. പുതിയ ഗവര്‍ണര്‍ നിയമനത്തിന്‍റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്.
അദ്ദേഹം തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ വക്താവാണ് .

സമൂഹത്തിന്റെ ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണദ്ദേഹം. പി സദാശിവത്തിന്‍റെ കേരളത്തിലെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.