സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി

single-img
1 September 2019

പ്രശസ്ത സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിദ്ധാര്‍ഥിന്‍റെ രണ്ടാം വിവാഹമാണിത്.

സിനിമാ- സീരിയൽ താരം മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
2009ലായിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. നടൻ ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലായിരുന്നു ഈ ബന്ധം വേര്‍പിരിഞ്ഞത്. അകാലത്തിൽ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് 2002ലാണ് സിനിമയിലെത്തുന്നത്.