അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു; ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിശദീകരണം

single-img
1 September 2019

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ടി വി ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
പ്രീമിയര്‍ ഇംഗ്ലീഷ് ബിസിനസ് ചാനലായ ബിസിനസ് ടെലിവിഷന്‍ ഓഫ് ഇന്ത്യ അപ്രതീക്ഷിതമായി ആഗസ്ത് 31ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കുകയായിരുന്നു. ചാനല്‍ സംപ്രേക്ഷണം നിര്‍ത്തുകയാണെന്നും ഭാവികാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

യാതൊരുവിധ അറിയിപ്പുകളും കൂടാതെയാണ് ചാനല്‍ അടച്ചുപൂട്ടിയത്. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ ചാനല്‍ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചതോടെയാണ് മാധ്യമങ്ങളും മറ്റും ഇക്കാര്യം അറിഞ്ഞത്. ചാനല്‍ വിതരണം ചെയ്യുന്ന സേവനദാതാക്കളായ ഡിടിഎച്ച് നെറ്റ് വര്‍ക്കുകളെയും നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ല. രാജ്യത്ത് ബിസിനസ് ചാനലുകളില്‍ ബാര്‍ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ചാനല്‍ അടച്ചുപൂട്ടിയത്. 2012ലായിരുന്നു ചാനല്‍ അനില്‍ അംബാനി സ്വന്തമാക്കിയത്.