അനിശ്ചിതത്വത്തിന് വിരാമം; പാലായിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥി

single-img
1 September 2019

നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു.കേരളാ കോൺഗ്രസ് സെക്രട്ടറി ജോസ് ടോമിനയാണ് മുന്നണി മണ്ഡലത്തില്‍ മത്സരിപ്പിക്കുക. സ്ഥാനർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി യുഡിഎഫ് യോഗത്തിനുശേഷമായിരിക്കും പ്രഖ്യാപിക്കുക.

സാധ്യതകള്‍ കല്‍പ്പിച്ചിരുന്ന നിഷ ജോസ് കെ മാണി പാലായിലെ സ്ഥാനാർഥിയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നിഷ ഒരിക്കലും സ്ഥാനാർഥിയാകില്ലെന്ന് കോട്ടയം എം പി തോമസ് ചാഴികാടൻ വ്യക്തമാക്കിയിരുന്നു. കെഎം മാണിയുടെ കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്ന് ജോസ് കെ മാണി നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇവര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അതേസമയം മാണികുടുംബത്തിലെ വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ജോസഫ് വിഭാഗം എതിർപ്പുമായി രംഗത്തെത്തി. ഇടെദേഹം മുന്‍പ് അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ജോസഫ് വിഭാഗം പറയുന്നു.