ആർക്കും ജോലി നഷ്ടപ്പെടില്ല, രാജ്യത്ത് സാമ്പത്തിക മാന്ദ്യവുമില്ല; മന്‍മോഹന്‍ സിംഗിനോട് ധനമന്ത്രി നിർമ്മല സീതാരാമൻ

single-img
1 September 2019

രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . ഈ വ്യാജ പ്രചാരണത്തോടൊപ്പം ആളുകൾക്ക് വ്യാപകമായി ജോലി നഷ്ടമുണ്ടാകുമെന്ന് പറയപ്പെടുന്നതും ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരിന്‍റെ നയങ്ങളെന്ന മന്‍മോഹന്‍സിംഗിന്‍റെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണ്.ഈ പ്രസ്താവനയെ സംബന്ധിച്ച് താന്‍ കൂടുതല്‍ കേട്ടിട്ടില്ല. അതിനാൽ പ്രതികരിക്കാനില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

രാജയത്തെ ജിഎസ്ടി നിരക്ക് കുറയ്ക്കേണ്ടത് ജി എസ് ടി കൗൺസിലാണ്. സ്വകാര്യ- അസംഘടിത മേഖലയിലെ കൃത്യമായ കണക്ക് ലഭിക്കേണ്ടതുണ്ട്. നിലവിൽ എല്ലാ മേഖലകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ ലയനം മൂലം ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ല. എത്രയും വേഗം ലയനം നടത്തുമെന്നും ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക രംഗത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞത്. ലഭ്യമായ സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്.- അദ്ദേഹം പറഞ്ഞിരുന്നു.