കേരളാ ജയിലുകള്‍ ഇനി ഹൈടെക്; എല്ലാ ജയിലുകളെയും കോടതികളെയും വീഡിയോ കോൺഫറൻസിങ് വഴി ബന്ധിപ്പിക്കുന്നു

single-img
1 September 2019

കേരളത്തിലെ ജയിലുകൾ ഇനിമുതൽ പൂർണ്ണമായുംഹായ് ടെക് ആകുന്നു. സംസ്ഥാനത്തെ എല്ലാ ജയിലുകളെയും കോടതികളെയും വീഡിയോ കോൺഫറൻസിങ് വഴി ബന്ധിപ്പിക്കുന്ന സംവിധാനം അടുത്ത മാസം നിലവിൽ വരും. അതോടുകൂടി തടവുകാരെ കോടതികളിലേക്ക് പോലീസ് കാവലിൽ കൊണ്ടുപോകുന്നത് ഒഴിവാക്കാനാകും.

ഇതിന് പുറമെ സെൻട്രൽ ജയിലുകളിൽ ആധുനിക നിരീക്ഷണ സംവിധാനം സ്ഥാപിക്കാനും ജയിൽവകുപ്പ് നടപടികൾ തുടങ്ങി. പുതിയ സംവിധാനം നടപ്പാകുന്നതോടെ വീഡിയോ കോൺഫറൺസിങ് വഴി കോടതി നടപടികൾ പൂർത്തിയാക്കാനാകുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.

നിലവിൽ തടവുകാരെ കോടതികളിൽ കൊണ്ടുപോകുന്നതിനായി ദിവസേന 2500 ലധികം പോലീസുകാരെയാണ് നിയോഗിക്കുന്നത്. എന്നാൽ വീഡിയോ കോൺഫറൺസിങ് സജ്ജമായാൽ ഇത് ഒഴിവാക്കാനാകും. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വ്യാപകമായി പിടികൂടിയ സാഹചര്യത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ജയിലുകളിൽ സ്ഥാപിക്കും.

സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകൾ ഉൾപ്പെടെ അഞ്ചിടത്ത് മെറ്റൽ ഡിക്ടറ്ററുകളും നിരീക്ഷണസംവിധാനവും ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.