കാശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്; കൈകളിൽ വാളുമായി ജാവേദ് മിയാൻ ദാദ്; വിവാദം

single-img
1 September 2019

കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രതികരണവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. കാശ്മീരിലെ ജനങ്ങൾക്ക് ആയുധമെടുത്തുള്ള പോരാട്ടത്തിനായി പിന്തുണ നല്‍കുന്നതാണ് ജാവേദ് മിയാൻദാദിന്‍റെ ദൃശ്യങ്ങള്‍.

കൈകളിൽ വാളുമേന്തി “കാശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്” – എന്ന് ജാവേദ് മിയാന്‍ദാദ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.ഗ്രൗണ്ടിൽ സിക്സറുകള്‍ അടിക്കാന്‍ ആയിരുന്നു ബാറ്റ് ഉപയോഗിച്ചിരുന്നത്. എന്നാൽ എനിക്ക് ബാറ്റ് ഉപയോഗിക്കാന്‍ മാത്രമല്ല വാള്‍ ഉപയോഗിക്കാനും അറിയാമെന്ന് മിയാന്‍ ദാദ് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

കാശ്മീര്‍ വിഷയത്തില്‍ ജാവേദിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ജനങ്ങൾക്കിടയിൽ നിന്നാണ് ജാവേദ് സംസാരിക്കുന്നത്.