മുല്ലപ്പള്ളിക്കെതിരായ നടപടി; കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി

single-img
1 September 2019

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ കേസിലെ നടപടിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ഉയർത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കൈയില്‍ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി സംസ്ഥാന ഡിജിപി പ്രവര്‍ത്തിക്കുന്നു എന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിനെതിരെ നടപടി. മുല്ലപ്പള്ളി ഉയർത്തിയ വിമര്‍ശനത്തിനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് ബെഹ്‌റ നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതോടുകൂടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.