ഡേറ്റിങ് ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നു: എഴുത്തുകാരി ഇറാ ത്രിവേദി

single-img
1 September 2019

ലൈംഗികത എന്നത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമായി ഇന്നത്തെ സമൂഹം കാണുകയാണ് എന്ന് എഴുത്തുകാരി ഇറാ ത്രിവേദി. പഴയ കാലങ്ങളിൽ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. പക്ഷെ ഇന്ന് അക്കാര്യം സമ്മതിക്കാന്‍ പോലും നമുക്ക് മടിയാണെന്നും അവര്‍ പറഞ്ഞു.

വേശ്യാവൃത്തി എന്നതിനെ നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ല. നമ്മുടെ രാജ്യത്തെ ഡേറ്റിങ് ആപ്പുകള്‍ ഇന്ന് വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കനുകൂലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദുഖകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ.