അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലെ യുദ്ധരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

single-img
1 September 2019

മാര്‍വല്‍ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്‌സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയാണ് ചിത്രം സ്വീകരിച്ചത്. എന്‍ഡ് ഗെയിമിലെ യുദ്ധരംഗം പ്രേക്ഷരില്‍ ആവേശം നിറച്ച ഒന്നായിരുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഡാന്‍ ഡുലോയുടെ നേതൃത്വത്തിലാണ് യുദ്ധരംഗത്തിന്റെ വിഎഫ്എക്‌സ് ഒരുക്കിയത്. ചിത്രത്തിന്റ മറ്റ് മെയ്ക്കിംഗ് വീഡിയോകള്‍ മുമ്പ് പുറത്തുവിട്ടിരുന്നു. ആന്റണി റൂസോവാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം സംവിധാനം ചെയ്തിരിക്കുന്നത്.