അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
1 September 2019

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് അസുരന്‍.

കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിക്കുന്നത്.സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.