ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

single-img
1 September 2019

ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. ജനുവരി ആറിന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

തിരക്കുകള്‍ക്കിടയിലും കൃഷിയിലുള്ള തന്റെ താല്‍പര്യം വിടാതെ കാക്കുന്നയാളാണ് അനൂപും. കാര്‍ഷിക രംഗത്ത് സജീവമാണ് ബി ടെക് ബിരുദധാരിയായ ലക്ഷ്മി. കൃഷിയിലുള്ള താല്‍പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ‘ബ്ലാക്കി’ലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിലെത്തിയത്. അറുപതോളം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.