അധികസമയം സ്മാർട്ട് ഫോണിൽ ചിലവഴിക്കാറുണ്ടോ; ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം’ വന്നേക്കാം, സൂക്ഷിക്കണം

single-img
31 August 2019

ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്ന ആളാണോ നിങ്ങൾ, അൽപ്പം ശ്രദ്ധിച്ചോളൂ, ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം’ വരാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് പഠനങ്ങളിൽ കാണുന്നത്.

സ്‌മാര്‍ട്ട്‌ ഫോണുകളുടെ ഉപയോഗം താരത്യമ്യേന കൂടി വരികയാണ്. ലിംഗ പ്രായ ഭേദമന്യേ ഫോണില്‍ സമയം ചിലവഴിക്കുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ഫോണില്‍ സമയം ചിലവഴിക്കുന്നവരില്‍ ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം’ കൂടുതലായി കാണപ്പെടുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. കുനിഞ്ഞ് ഫോണില്‍ തന്നെ നോക്കിയിരിക്കുന്നത് പേശികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന അവസ്ഥയാണ് ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം.

കഴുത്ത് വേദന അധികമാകുകയും തലവേദനയും നടുവേദനയും ഇതിനൊപ്പം ശക്തമാകുകയും ചെയ്യും. ലയോള മെഡിസിൻ പെയിൻ മാനേജ്‌മെന്റ് സെന്ററിലെ ​ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കഴുത്ത് വേദനയുണ്ടാകാനുളള സാധ്യത കൂടതലാണെന്നും ​ഗവേഷകൻ ജോസഫ് ഹോൾട്ട്മാൻ പറയുന്നു.

ഫോണില്‍ നിന്നും വരുന്ന നീലവെളിച്ചം കണ്ണിനെ ബാധിക്കും. കാഴ്‌ചശക്തിക്ക് പോലും തകരാറുണ്ടാക്കും എന്നും വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.