ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

single-img
31 August 2019

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആഗസ്ത് 22 ന് ചുമ, ശ്വാസ തടസം തുടങ്ങിയവ കാരണം തിരുവനന്തപുരം  കിംസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

രാത്രിയിൽ ഓക്സിജൻ നില ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയുണ്ടായി. എന്നാൽ നേരിയ പുരോഗതി കാണിച്ചെങ്കിലും പിന്നീട് സ്ഥിതി വഷളായി. കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോൾ വിധഗ്ധ ചികിത്സയിലാണ്. ശ്വാസകോശത്തിലെ അണുബാധ ഉൾപ്പടെ കിഡ്നിയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഗുരുധർമ്മ പ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി ആശ്രമത്തിലെ ഓർഗനൈസിംഗ് സെക്രട്ടറി നൽകിയ പത്രക്കുറിപ്പിലാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.