ഇത് കോണ്ടത്തിന്റെ പരസ്യമാണോ? ചൂടൻ രംഗങ്ങളുമായി ആർഡിഎക്സ് ലവ്വിന്റെ ട്രെയിലർ

single-img
31 August 2019

ചൂടൻ രംഗങ്ങളുടെ അതിപ്രസരവുമായി തെലുങ്കു ചിത്രം ആർഡിഎക്സ് ലവ്വിന്റെ ടീസർ പുറത്തിറങ്ങി. ശങ്കർ ഭാനു സംവിധാനം ചെയ്ത ചിത്രത്തിൽ തെന്നിന്ത്യൻ ഹോട്ട് നായിക പായല്‍ രാജ്പുത് ആണ് നായികയാകുന്നത്.

എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന്റെ ടീസറിനു നേരേ സദാചാര സംരക്ഷകരുടെ വകയായി സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്. ടീസർ ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് സോഷ്യല്‍ മീഡിയയിൽ വിമർശകർ ചോദിക്കുന്നത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്. ട്രെയ്‌ലറില്‍ ഉടനീളം സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്.

മേനി പ്രദർശനവും ലിപ്‍ലോക്കു നിറച്ച് ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ തെലുങ്ക് സിനിമയ്ക്കു ദോഷം ചെയ്യുമെന്നാണ് വിമർശകരുടെ പക്ഷം.