കോടതിയിലേക്കുള്ള യാത്രാമധ്യേ ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ

single-img
31 August 2019

തിരുവനന്തപുരം: കോടതിയിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ജയിൽപുള്ളിക്ക് ബൈക്കിലെത്തി കഞ്ചാവ് കൈമാറാൻ ശ്രമിച്ചവർ പിടിയിൽ. വട്ടപ്പാറ ചിറ്റാഴ നരുത്തൂർ സ്വദേശി പ്രതീഷ് (24) കുടപ്പനക്കുന്ന് പേരാവൂർ അയണിക്കാട് വീട്ടിൽ വിശാഖ് (27)എന്നിവരാണു പിടിയിലായത്.  ഉച്ചയ്ക്കു എകെജി സെന്ററിനു മുൻപി ലായിരുന്നു സംഭവം.

പൊലീസ് വാഹനത്തെ പിന്തുടർന്നു കഞ്ചാവു പൊതി എറിയുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന സിഗ്നലിനു മുൻപിൽ വാഹനം നിർത്തിയപ്പോൾ 2 പേർ ബൈക്കിലെത്തി. പിൻസീറ്റിൽ ഇരുന്ന വ്യക്തി പൊതി ബസിലേക്ക് ഇട്ടു.സംഭവം കണ്ട് പൊലീസുകാർ ബൈക്ക് ഓടിച്ച പ്രതീഷിനെ പിടികൂടി യെങ്കില്ലും വിശാഖ് രക്ഷപ്പെട്ടു.ബസിൽ കയറി രക്ഷപ്പെട്ട ഇയാളെ വൈകിട്ടു ശ്രീകാര്യത്തു നിന്നു പിടികൂടി.