കണ്ണൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യം പിടിച്ചെടുത്തു; കര്‍ണാടക സ്വദേശി കസ്റ്റഡിയില്‍

single-img
31 August 2019

കണ്ണൂര്‍: പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. മദ്യം കൈവശം വച്ചയാളെ അറസ്റ്റ് ചെയ്തു. വിരാജ്‌പേട്ട സ്വദേശി എം.എം. അശോകയെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പയ്യാവൂര്‍ ടൗണില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. വീരാജ്‌പേട്ടയില്‍ നിന്ന് ഏജന്റ് മുഖേന എത്തിക്കുന്ന മദ്യം കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വില്‍പന നടത്താറുണ്ടൈന്നാണ് ലഭ്യമായ വിവരം. പൊലീസിനും നാട്ടുകാര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എക്‌സിക്യൂട്ടീവ് വേഷത്തിലായിരുന്നു ഇയാള്‍ എത്തിയത്.