മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത് ശശി തരൂര്‍; പരിഹസിച്ച് കെ സുരേന്ദ്രന്‍

single-img
31 August 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത ശശി തരൂരിനെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മാതൃഭാഷയ്ക്ക് പുറത്തെ ഏതെങ്കിലും ഒരു ഭാഷയിലെ ഒരു വാക്ക് ദിവസവും പഠിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ച്. മോദിയുടെ ചലഞ്ച് ഏറ്റെടുക്കേണ്ടതാണെന്ന് തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി ‘ബഹുസ്വരത’ (pluralism) പഠിക്കണം എന്നാണ് ശശി തരൂര്‍ ചലഞ്ച് ഏറ്റെടുത്ത് പറഞ്ഞത്. എന്നാല്‍ ട്വിറ്ററിലൂടെ തരൂരിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

പരിഹാസ രൂപേണയായിരുന്നു സുരേന്ദ്രന്റെ മറുപടി. pluralismഎന്ന വാക്കുകൊണ്ട് (marital pluralism) ഒന്നിലധികം വിവാഹങ്ങള്‍ എന്നാകാം തരൂര്‍ ഉദ്ദേശിച്ചതെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്റെ മറുപടിയോട് തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.