വീണ്ടും തൃശൂരുകാരനായി ജയസൂര്യ; തൃശൂര്‍ പൂരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
31 August 2019
ജയസൂര്യ ചിത്രം തൃശൂര്‍ പൂരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഫേസ്ബുക്കിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘പുള്ള് ഗിരി’എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂരുകാരനായി ജയസൂര്യ എത്തുന്ന ചിത്രം കൂടിയാണിത്. രാജേഷ് മോഹനാണ് സംവിധാനം.
തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഫ്രെഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.