മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു

single-img
31 August 2019

മുംബൈ: മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം. 8 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ധൂലെ ജില്ലയിലെ ശിര്‍പൂരില്‍ ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ 9.45നാണ് സ്‌ഫോടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. ഒന്നിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേനകള്‍ സംയുക്തമായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.