ഷവോമിയുടെ 70 ഇഞ്ച് റെഡ്മി ടി വി ലോഞ്ച് ചെയ്തു ; വില 38000 രൂപ

single-img
30 August 2019

ഷവോമിയുടെ 70 ഇഞ്ച് റെഡ്മി ടി വി ലോഞ്ച് ചെയ്തു. ചൈനയിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാവുക. 3799 യുവാൻ, അതായത് ഏതാണ്ട് 38000 ഇന്ത്യൻ രൂപയാ‍ണ് വില. സെപ്തംബർ 3 മുതൽ ചൈനയിലെ വിപണിയിൽ 70 ഇഞ്ചിന്റെ റെഡ്മി ടി വി ലഭ്യമാകും. മറ്റു രാജ്യങ്ങളിൽ എപ്പോൾ മുതൽ ലഭ്യമാകും എന്ന കാര്യത്തിൽ ഇപ്പോൾ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഷവോമി എം ഐ ഉൽപ്പന്നങ്ങൾ ഇന്ത്യ അടക്കമുള്ള് മറ്റു രാജ്യങ്ങളിൽ എത്തിച്ചിരുന്നു.

ഇപ്പോൾ വിപണിയിൽ ലഭ്യമായ 55 ഇഞ്ച് ടി വി കളുമായി താരതമ്യപ്പെടുത്തുമ്പോൾ 70 ഇഞ്ചിന്റെ പുതിയ റെഡ്മീ ടി വി ക്ക് 60 ശതമാനത്തോളം സ്ക്രീൻ വിസ്താരം കൂടുതൽ ഉണ്ടായിരിക്കും. സ്മാർട്ട് ടി വി കളിൽ താരതമ്യേന കുറഞ്ഞ വിലയാണിത്.

70 ഇഞ്ച് 4 കെയ്ക്ക് ഒപ്പം ഹൈ ഡെഫനിഷൻ സപ്പോർട്ട്, ക്വാഡ് കോർ 64 ബിറ്റ് അമ്ലൊജിക് എസ് ഒ സി ഒപ്പം 2 ജി ബി – റാം, 16 ജി ബി – ഇന്റേണൽ മെമ്മറി, ഡൊൾബി ശബ്ദ സങ്കേതിക വിദ്യ തുടങ്ങിയ പ്രധാന ഫീച്ചറുകൾക്കൊപ്പം ഡ്യുൽ വൈ ഫൈ ബാൻഡ്, 4.2 ബ്ലൂ ടൂത്ത്, 2 യു എസ് ബി പോർട്ടുകൾ, 3 എച് ഡി എം ഐ പോർട്ടുകൾ തുടങ്ങി വിപുലമായ ഫീച്ചറുകളും റെഡ്മി നൽകുന്നുണ്ട്.