ഞാന്‍ ആരാധിക്കുന്ന നായിക നയന്‍താര; ‘സാഹോ’ പ്രമോഷനിടെ ഇഷ്ടം തുറന്നു പറഞ്ഞ് പ്രഭാസ്

single-img
30 August 2019

ദീർഘനാൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി പ്രഭാസ് ചിത്രം സാഹോ നിറഞ്ഞോടുകയാണ്.ബാഹുബലിയുടെ രണ്ട് ഭാഗങ്ങളുടെയും വമ്പന്‍ വിജയത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രഭാസിന്റെ പുതിയ ചിത്രം എത്തിയിരിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങിയിട്ടുണ്ട്.

ആകെ 350 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറായിട്ടാണ് എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിൽ താരങ്ങൾ പങ്കെടുത്തിരുന്നു.അത്തരത്തിൽ ഒരു അഭിമുഖത്തിനിടക്കാണ് നയന്‍താരയോടുള്ള ഇഷ്ടത്തെ കുറിച്ച്‌ പ്രഭാസ് തുറന്നുപറഞ്ഞത്. താൻ ആരാധിയ്ക്കുന്ന നായിക നയൻ താരയാണെന്നാണ് പ്രഭാസ് പറയുന്നത്. നയൻതാര ഉയർത്തുന്ന സ്‌ക്രീന്‍ സ്‌പേയ്‌സും അഭിനയത്തിലുള്ള കഴിവും തനിക്ക് വളരെ അധികം ഇഷ്ടമാണ് എന്നും താരം പറയുന്നു.

2007 ല്‍ പ്രദർശനത്തിനെത്തിയ യോഗി എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നു. ജോഗി എന്ന കന്നട സിനിമയുടെ റീമേക്കായിരുന്നു യോഗി.