ശബരിമല വിഷയം; മുഖ്യമന്ത്രിയുടെ നിലപാടില്‍ യാതൊരു അവ്യക്തതയുമില്ല: കടകംപള്ളി സുരേന്ദ്രൻ

single-img
30 August 2019

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പം തന്നെയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയുമില്ല. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയും ബിജെപിയും വിശ്വാസികളെ വഞ്ചിച്ചെന്ന കാര്യമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ വിശ്വാസികള്‍ക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ വഞ്ചിച്ചു. സിപിഎം എന്നും വിശ്വാസികള്‍ക്ക് ഒപ്പം തന്നെയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.