പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി ഒ സൂരജ് ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

single-img
30 August 2019

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പിഡബ്ല്യു സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സൂരജിനെക്കൂടാതെ ആര്‍ഡിഎക്‌സ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ഡിബിഡിസികെ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായത്.

പാലത്തിന്റെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയത് സൂരജിന്റെ കാലത്തായിരുന്നു. ടെന്‍ഡര്‍ നടപടികളെക്കുറിച്ച് സൂരജിന് അറിയാം. രൂപകല്‍പ്പനയില്‍ ഗുരുതര പിഴവുണ്ടെന്ന് വിദ്ഗ്ധര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് അറസ്റ്റ് നടന്നത്.

അഴിമതി, ഗൂഡാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.സൂരജിനെ വ്യാഴാഴ്ച കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വരുത്തി ചോദ്യം ചെയ്തിരുന്നു.