പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിച്ചേക്കും; തീരുമാനം ഇന്നറിയാം

single-img
30 August 2019

പാലാ: പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സാഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിച്ചേക്കും. ഉച്ചയ്ക്ക് നടക്കാനിരിക്കുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ്.കെ മാണി വിഭാഗത്തിന്റെ യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകൂ. അതേ സമയം പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ജെ ജോസഫ് ഇടപെടേണ്ടതില്ലെന്ന പരസ്യ പ്രതികരണവുമായി യൂത്ത് ഫ്രണ്ട് രംഗത്തെത്തി. നിഷയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെടുന്നത്.

സ്ഥാനാര്‍ഥി മാണി കുടുംബത്തില്‍ നിന്ന് തന്നെ വേണമെന്ന ആവശ്യമുള്ളതിനാല്‍ നിഷയ്ക്ക് തന്നെയാണ് സാധ്യത. പാലായില്‍ അവതരിപ്പിക്കാന്‍ വേറെ മുഖങ്ങള്‍ ഇല്ല എന്നതും നിഷയ്ക്ക് അനുകൂലമാകും. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ഥിയാകേണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാജ്യസഭാംഗത്വം രാജിവച്ച് മത്സരത്തിനിറങ്ങിയാല്‍ ആ സീറ്റീല്‍ എല്‍.ഡി.എഫ് നേടിയേക്കും. അതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.