അമിത് ഷായെ പ്രകീര്‍ത്തിച്ച് മുകേഷ് അംബാനി

single-img
30 August 2019

ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വാനോളം പുകഴ്ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അമിത് ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്നും യഥാര്‍ത്ഥ കര്‍മ്മയോഗിയെന്നുമാണ് മുകേഷ് അംബാനിയുടെ വാക്കുകള്‍. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയില്‍ ബിരുദധാന ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.

അമിത് ഭായി നിങ്ങളൊരു യഥാര്‍ത്ഥ കര്‍മ്മയോഗിയാണ്. നിങ്ങള്‍ രാജ്യത്തിന്റെ ഉരുക്ക് മനുഷ്യനാണ്. ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും നിങ്ങളെപ്പോലൊരു നേതാവിനെ കിട്ടിയതില്‍ അനുഗ്രഹീതരായിരിക്കുകയാണെന്നുമായിരുന്നു മുകേഷ് അംബാനിയുടെ വാക്കുകള്‍. സുരക്ഷിതമായ കരങ്ങളിലാണ് ഇന്ത്യ ഇപ്പോള്‍. ഇനി വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ മടിക്കേണ്ടതില്ലെന്നും. ഇന്ത്യ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് രംഗത്തെ രക്ഷിക്കാന്‍ 2014 വരെ ഒരു ശ്രമവും ഉണ്ടായില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറ്റാന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു