മരക്കാര്‍ അറബിക്കടലിന്റെ സിംഹം; ചിത്രം ചൈനീസിലും റിലീസ് ചെയ്‌തേക്കും

single-img
30 August 2019

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ്‌ചെയ്യുക. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചിത്രം ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യും എന്നാണ്.

ചൈനീസ് സബ് ടൈറ്റില്‍സ് ഉപയോഗിച്ചാണ് അവിടെ ഇന്ത്യന്‍ സിനിമകള്‍ കൂടുതലും റിലീസ് ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ മുഴുവനായി ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് ഇറക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ എത്തുന്ന ആദ്യ മലയാള സിനിമയായി മരക്കാര്‍ മാറും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.