തമിഴ് പ്രേക്ഷകരെ ത്രസിപ്പിച്ച് മധുരരാജ തമിഴ് ട്രെയിലര്‍

single-img
30 August 2019

തമിഴ് പ്രേക്ഷകരെ അവേശം കൊള്ളിച്ച് മധുരരാജ തമിഴ് പതിപ്പിന്റെ ട്രെയിലര്‍. പേരന്‍പിലെ അമുദവനെ കണ്ട തമിഴ്‌പ്രേക്ഷകര്‍ രാജയെ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഏതായാലും യുട്യൂബില്‍ റിലീസ് ചെയ്ത തമിഴ് ട്രെയിലര്‍ തരംഗമായിരിക്കുകയാണ്.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഇതേ കൂട്ടുകെട്ടിലൊരുങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. 2019 വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രമായിറങ്ങിയ മധുരരാജ സന്‍ വിജയമായിരുന്നു. മമ്മൂട്ടിയുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രംകൂടിയായിരുന്നു മധുരരാജ.

ബിഡ് സിനിമാസുമായി സഹകരിച്ചാണ് മധുരരാജ തമിഴ് പതിപ്പിറക്കുന്നത്. മമ്മൂട്ടിക്ക് 68 വയസായെന്ന് വിശ്വസിക്കാനാകില്ലെന്നാണ് തമിഴ് പ്രേക്ഷകരുടെ പ്രതികരണം. ട്രയില്രര്‍ ഹിറ്റായതോടെ ചിത്രവും തമിഴ്‌നാട്ടില്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍