പണം ചോദിച്ചിട്ട് നല്‍കാത്ത സുഹൃത്തിനെതിരെ വ്യാജ ബലാത്സംഗ ആരോപണവുമായി യുവതി; പരാതിക്കാരിയെ ശാസിച്ച്‌ വനിതാ കമ്മീഷന്‍

single-img
30 August 2019

സ്വന്തം സുഹൃത്തിനെതിരെ വ്യാജ പരാതി നൽകിയ യുവതിക്ക് അതേ നാണയത്തിൽ മറുപടി നൽകി വനിതാ കമ്മീഷൻ. സുഹൃത്തിനെതിരെ ബലാത്സം​ഗ ആരോപണമാണ് യുവതി പരാതിയായി തെരഞ്ഞെടുത്തത്. എന്നാൽ യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പരാതിക്കാരിയെ വനിതാ കമ്മീഷൻ ശാസിച്ചു.

യുവതി ആവശ്യത്തിനായി പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു ഇത്തരത്തില്‍ വ്യാജപരാതി നല്‍കിയത്. യുവതിയും സുഹൃത്തും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടയ്ക്ക് ഇയാളോട് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായ യുവതി വ്യാഴാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ യുവാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

പരാതി വ്യാജമെന്ന് കണ്ട് പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് യുവതിയെ ശാസിച്ച ശേഷം വിട്ടയച്ചു.