കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

single-img
30 August 2019

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല ഒഴിഞ്ഞു. ഭൂമിയിടപാടും വ്യാജരേഖാകേസും ഉള്‍പ്പെടെ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലഞ്ചേരി പടിയിറങ്ങുന്നത്. അങ്കമാലി അതിരൂപതയില്‍ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ് അധികാരമേറ്റെടുത്തു. മാണ്ഡ്യ രൂപത ബിഷപ്പ് ആന്റണി കരിയിലാണ് പുതിയതായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് വിവാദത്തില്‍ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സെബാസ്റ്റ്യന്‍ എടയന്ത്രത്തെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നല്‍കിയിട്ടുണ്ട്. ബിഷപ്പ് ആന്റണി കരിയിലിന് പകരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യ രൂപത അധ്യക്ഷനാകും. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപത സഹായമെത്രാനാകും.