പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

single-img
30 August 2019

കെ എം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം.

ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്. ആരെ നിര്‍ത്തണം എന്ന കാര്യത്തിൽ പാർട്ടി അംഗങ്ങളുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യം.അതേസമയം നേതാക്കളെ പുറത്താക്കിയതിനെതിരെ ജോസ് വിഭാഗം പിജെ ജോസഫിനെതിരെ നൽകിയ ഹർജി കോട്ടയം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും.