ഡികെ ശിവകുമാറിനും പൂട്ടു വീഴുന്നു? നികുതിവെട്ടിപ്പു കേസില്‍ ഇന്ന് ചോദ്യം ചെയ്യും

single-img
30 August 2019

ഡല്‍ഹി; പി ചിദംബരത്തിനു ശേഷം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അനധികൃത സ്വത്തു സമ്പാദനം , നികുതിവെട്ടിപ്പ് എന്നീ കേസുകളില്‍ ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമന്‍സ് അയച്ചിരുന്നെങ്കിലും ശിവകുമാര്‍ കോടതിയെ സമീപിച്ചു. കോടതി ഹര്‍ജി തള്ളിയതോടെ ശിവകുമാര്‍ ഹാജരാകാന്‍ തീരുമാനി ക്കുകയായിരുന്നു. ഇത് കള്ളക്കേസാണെന്നും ബിജെപി തന്നെ ഭയക്കുന്നതിനാലാണ് ഇത്തരം കേസുകള്‍ കെട്ടിച്ചമയ്ക്കു ന്നതെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. തനിക്ക് ആറെയും ഭയമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.

2017 ല്‍ ശിവകുമാറിന്റെ കര്‍ണാടകയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കളും കണ്ടെടുത്തിരുന്നു. ഇതിനുപ്പിന്നാലെയാണ് അനധികൃത സ്വത്തുസമ്പാദനം നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.