ഡിജിപി നടത്തിയ അദാലത്തില്‍ പരാതി; മോഹനൻ വൈദ്യർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

single-img
30 August 2019

ചികിത്സയിൽ വന്ന പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ പാരമ്പര്യ വൈദ്യൻ എന്നറിയപ്പെടുന്ന മോഹനൻ വൈദ്യർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പോലീസാണ് കേസെടുത്തത്. വയനാട് സ്വദേശിയായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Donate to evartha to support Independent journalism

മോഹനൻ വൈദ്യർ ചികിത്സ നടത്തുന്നത് കായംകുളത്തായതിനാൽ പരാതിയിൽ അന്വേഷണം കായംകുളം പോലീസിന് കൈമാറി. ഇന്ന് നടന്ന ആലപ്പുഴയിലെ നടത്തിയ അദാലത്തിലാണ് പരാതി സമർപ്പിച്ചത്. വൈദ്യര്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മാരാരിക്കുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.