പ്രജ്ഞാ സിങ് ഠാക്കൂറിനെ താക്കീത് ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം

single-img
30 August 2019

ഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന് ബിജെപി കേന്ദ്ര നേതൃത്വം താക്കീത് നല്‍കി. പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ സ്വയം നിയന്ത്രിക്കണം എന്നാണ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയത്.

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ മരണത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ ദുഷ് കര്‍മ്മങ്ങള്‍ ആണെന്ന പ്രജ്ഞ സിങിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക് നീങ്ങിയതോടെയാണ് കേന്ദ്ര നേതൃത്വം താക്കീതുമായി എത്തിയത്.

പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് താക്കീതിനു പിന്നില്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്താന്‍ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയിരുന്നു.

ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രജ്ഞ സിങിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബിജെപി മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയുടേയും സുഷ്മാ സ്വരാജിന്റെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷം ചെയ്യുന്ന ദുഷ്‌കര്‍മ്മങ്ങളുടെ ഫലമാണെന്നായിരുന്നു പ്രജ്ഞ സിങിന്റെ വാക്കുകള്‍.