ഇന്ത്യയില്‍ 1000 കോടി നിക്ഷേപിക്കാനൊരുങ്ങി ആപ്പിള്‍

single-img
30 August 2019

ഡല്‍ഹി: ഇന്ത്യയില്‍ 1000 കോടി മുതല്‍മുടക്കില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ആപ്പിള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്കുമായാണ് നിക്ഷേപം. രാജ്യത്തെ പ്രധാന നഗരങ്ങളിലായി മൂന്ന് റീട്ടെയില്‍ ഷോപ്പുകള്‍ തുടങ്ങും. സാധാരണ വില്പന കേന്ദ്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളെ് അത്ഭുതപ്പെടുത്തുന്ന മാളുകളാണ് വിഭാവനം ചെയ്യുന്നത്.

മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ആദ്യത്തെ മാള്‍ മുംബൈയിലും രണ്ടാമത്തേത് ഡല്‍ഹിയിലുമായിരിക്കും. മൂന്നാമത്തേത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ് ആപ്പിള്‍ കമ്പനി ആദ്യമായാണ് ഇന്ത്യയില്‍ നേരിട്ട് വില്പന കേന്ദ്രങ്ങളും ഓണ്‍ലൈന്‍ സ്റ്റോറും തുറക്കുന്നത്. ഐ ഫോണിന്റെ വിവിധ മോഡലുകള്‍ ഇവിടെ നിന്ന് നിര്‍മിച്ച് കയറ്റുമതി ചെയ്യാനും പദ്ധതി തയ്യാറാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.