ആമസോണ്‍ മഴക്കാടുകളിലെ കാട്ടു തീ; 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ച് ബ്രസീല്‍

single-img
30 August 2019

ബ്രസീല്‍: ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീപടരുന്ന സാഹചര്യത്തില്‍ ബ്രസീലില്‍ 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ചു. ഈ കാലയളവില്‍ കൃഷിയുമായി ബന്ധപ്പെട്ട അംഗീകൃത നടപടികള്‍ മാത്രമേ അനുവദിക്കൂ. പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ജി7 ഉച്ചകോടിയില്‍ കാട്ടുതീ കെടുത്താനായി വാഗ്ദാനം ചെയ്ത 2 കോടി ഡോളര്‍ ബൊല്‍സൊനാരോ ആദ്യം നിരസിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനകള്‍ തന്നെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അത്.

ബ്രസീല്‍ സര്‍ക്കാരുമായി സഹകരിച്ചു മാത്രമേ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകൂ എന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. ബ്രസീലിനു പുറമേ ബൊളിവിയയിലും കാട്ടുതീ വലിയതോതില്‍ നാശമുണ്ടാക്കിയിട്ടുണ്ട്. ആമസോണില്‍ മഴക്കാടുകളുടെ വലിയൊരുഭാഗം തന്നെ ഇതിനോടകം നശിച്ചിട്ടുണ്ട്.