മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ‘അഹര്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

single-img
30 August 2019

സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലുള്ള ചിത്രം ‘അഹറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണവും മഞ്ജുവാണ്. വളരെയേറെ അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലെ ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ മലയാളത്തിലെ പേര് ‘കയറ്റം’ എന്നാണ്.

പത്ത് ഗാനങ്ങളുമായി സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിന് പുറമെ ഈ സിനിമയ്ക്കായി പ്രത്യേകം രൂപപ്പെടുത്തിയ അഹര്‍ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു.

Proudly presenting the first look poster of my new venture AHAR (കയറ്റം) directed by Sanalkumar Sasidharan and produced…

Posted by Manju Warrier on Thursday, August 29, 2019

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ റോട്ടര്‍ഡാം ചലചിത്രമേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ എസ് ദുര്‍ഗ്ഗക്കും ഈ വര്‍ഷത്തെ വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം).