സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

single-img
29 August 2019

കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സതീന്ദ്ര പാസ്വാൻ, കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റവന്യൂ ഇന്റലിജൻസാണ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തിൽ
കണ്ണൂർ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നതെന്ന് റവന്യൂ ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കള്ളക്കടത്തിൽ ഉദ്യോ​ഗസ്ഥരുടെ പങ്ക് വ്യക്തമായി. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഈ ആളിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ന് മൂന്ന് പ്രതികളെ ഡിആർഐ പിടികൂടിയത്. ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സ്വർണ്ണക്കടത്ത് ഇടനിലക്കാർ വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന സ്വർണ്ണം പരിശോധനകളിൽപ്പെടാതെ പുറത്തെത്തിക്കുന്നതിന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ സഹായിക്കുന്നതിന് ഉദ്യോ​ഗസ്ഥർക്ക് നല്ലൊരു വിഹിതം പണം ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. വിഷയത്തിൽ വൈകാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.