വ്യക്തികള്‍ക്കായുള്ള പുതിയ നികുതി സ്ലാബ് പരിഗണനയില്‍

single-img
29 August 2019

ഡല്‍ഹി: വ്യക്തികള്‍ക്കായുള്ള പുതിയ നികുതി സ്ലാബ് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ രൂപീകരിച്ച ഡയറക്ട് ടാക്‌സ് കോഡ് ടാസ്‌ക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സിബിഡിടി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിലാണ് ഡയറക്ട് ടാക്‌സ് കോഡ് ടാസ്‌ക് ഫോഴ്‌സ്.

പ്രതിവര്‍ഷം അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരെയാണ് പുതിയ രീതി ബാധിക്കുക. ഇവര്‍ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം നികുതിയിനത്തില്‍ അടക്കേണ്ടതായി വരും. ഇന്തോ-എഷ്യന്‍ ന്യൂസ് സര്‍വീസ് നടത്തിയ പഠനപ്രകാരം വ്യക്തിഗത ആദയ നികുതി ക്രമത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പ്രതിവര്‍ഷം 10 മുതല്‍ 20 ലക്ഷം രൂപ വരെ വരുമാനം നേടുന്നവരുടെ വ്യക്തിഗത ആദായനികുതി കുറയ്ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതു സംബന്ധിച്ച വിശദമായ പഠനറിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് ഓഗസ്റ്റ് 19 ന് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിന് ഇതുവരെ ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടില്ല.