ശബരിമല യുവതീ പ്രവേശന വിഷയം; കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

single-img
29 August 2019

തിരുവനന്തപുരം; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കോടതി വിധി നടപ്പാക്കും .ഇനി കോടതി മറിച്ചു വിധിച്ചാല്‍ അതും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെതിരായി വ്യാപക പ്രചാരണത്തിനുയര്‍ത്തിയ വിഷയം ശബരിമലയായിരുന്നു.അത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാനായില്ല എന്നതു മാത്രമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ കോടതിവിധിക്കെതിരെ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു . അവര്‍ ഇന്ന് എവിടെയന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം