റാണു മണ്ഡല്‍ പാടിയ ഗാനം പുറത്തിറങ്ങി; വൈറല്‍ ഗായികയെ കയ്യടിച്ച് സ്വീകരിച്ച് ആരാധകര്‍

single-img
29 August 2019

പശ്ചിമബംഗാളിലെ രണാഘട്ട് റെയല്‍വെ സ്റ്റേഷനിലിരുന്നു പാടിയ റാണു മണ്ഡലിന്റെ പാട്ട് വൈറലായത് വളരെപ്പെട്ടെന്നായിരുന്നു. പ്ലാറ്റ്ഫോമിലെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റാണു ബോളിവുഡിലുമെത്തി. ഇപ്പോഴിതാ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് റാണുവിന്റെ ആദ്യ സിനിമാഗാനം പുറത്തിറങ്ങി.

ഹിമേഷ് രഷ്മിയ ഒരുക്കിയ തേരി മേരി കഹാനി എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഹിമേഷ് രേഷ്മിയ റാണുവിനെ പാടാന്‍ ക്ഷണിച്ചത്. ഇതിനു പിന്നാലെ നിരവധി പ്രശസ്തര്‍ റാണുവിന് സഹായ വാഗ്ധാനവുമായെത്തിയിരുന്നു.

ട്രെയിനുകളില്‍ പാട്ടുപാടി കിട്ടുന്ന പണം കൊണ്ടാണ് അവര്‍ കഴിഞ്ഞിരുന്നത്. ഇന്ന് ധാരാളം ഇടങ്ങളില്‍ നിന്ന് പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് റാണുവിനെ കണ്ടെത്തിയ എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നു. വന്‍ പിന്തുണയാണ് റാണുവിന് ലഭിക്കുന്നത്. പേരും പ്രശസ്തിയും വന്നതോടെ ഉപേക്ഷിച്ചു പോയ മകളും റാണുവിനെ തേടിയെത്തിയിരുന്നു.