പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പിസി ജോര്‍ജ്

single-img
29 August 2019

നടക്കാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പിസി ജോര്‍ജ്. അങ്ങിനെ ചെയ്‌താൽ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബിജെപി ഒരു ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പിസി ജോര്‍ജ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിർത്തുന്നതിന് പകരം എന്‍ഡിഎ മുന്നണി മണ്ഡലത്തിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം.

ജനങ്ങൾക്ക് ബിജെപിയോടുള്ള വികാരം മാറാതെ പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പിസി ജോർജിന്റെ അഭിപ്രായം തള്ളി. അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രതികരിച്ചത്.

യുഡിഎഫിൽ നിന്നും വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍ഡിഎ മുന്നണി സ്വീകരിക്കുമെന്നും പിസി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.