പതിനേഴുകാരിയെ ഫ്ലാറ്റില്‍ വിളിച്ച്‌ ബിക്കിനിയില്‍ ഫോട്ടോഷൂട്ടും അപമാനിക്കാന്‍ ശ്രമവും; സംവിധായകന്‍ അറസ്റ്റില്‍

single-img
29 August 2019

പതിനേഴുവയസുകാരിയായ പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തുകയും ഇതിനിടയില്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംവിധായകന്‍ അറസ്റ്റില്‍. മറാത്തിയിലെ പ്രമുഖ നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറിയപ്പെടുന്ന നാടകനടനായ ഇരുപത്തിനാലുകാരനായ കുല്‍ക്കര്‍ണി തീയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകളും നടത്താറുണ്ടായിരുന്നു.

ഇത്തരത്തില്‍ നടത്തിയ വര്‍ക്ക്‌ഷോപ്പിനിടയിലാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇയാൾ പരിചയപ്പെടുന്നത്.ഈ മാസം 16ന് തന്റെ നാടകത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ കുല്‍ക്കര്‍ണി പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളെടുത്തു. അതിന്ട് ശേഷം ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ആദ്യം സമ്മതിച്ചില്ല എങ്കിലും പിന്നീടു ധരിച്ചു.

ബിക്കിനി വേഷത്തിലുള്ള പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു.പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഐ പി സിയിലെ സെക്ഷന്‍ 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു.