ആമയെ കൊന്ന് കറിവെച്ച്‌ കഴിച്ചു; തൃശൂരിൽ യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു • ഇ വാർത്ത | evartha
Kerala

ആമയെ കൊന്ന് കറിവെച്ച്‌ കഴിച്ചു; തൃശൂരിൽ യുവാവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

ആമയെ കൊല്ലുകയും കറിവെച്ച്‌ കഴിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍. തൃശൂർ ജില്ലയിലെ പഴയന്നൂർ ആണ് സംഭവം. വെണ്ണൂരിൽ വടക്കേത്തറ കോളനിയില്‍ കുന്നത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (33) പിടിയിലായത്. എളനാട് വനം വകുപ്പ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ ഇന്‍ ചാര്‍ജ് ഡി രഞ്ജിത് രാജിന്റെ നേതൃത്വത്തിലാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേരളാ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.