പ്രായം 49 കഴിഞ്ഞു; ഇനിയും വിവാഹിതയാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

single-img
29 August 2019

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തനിക്ക് പ്രായം 49 കഴിഞ്ഞിട്ടും ഇതുവരെ വിവാഹം കഴിക്കാത്തത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് താരം.ലക്ഷ്മി വിവാഹം കഴിക്കാത്തതിന് പിന്നില്‍ മറ്റു പല ഗോസിപ്പുകളും സിനിമാ മേഖലയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ലക്ഷ്മി തന്നെ ഇപ്പോൾ കാരണം തുറന്നു പറയുകയാണ്. മലയാളത്തിലെ ഒരു സ്വകാര്യമാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

എല്ലാ ഭാഷയിലും പ്രിയ നായികയും നൃത്തകിയുമായി താരം തുടരുമ്പോഴും വിവാഹിതയാകാത്ത കാരണം പലരും ചോദിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഏറെ നിറഞ്ഞത് ഗോസിപ്പുകളാണെന്ന് താരം പറയുന്നത്.
താരങ്ങൾക്ക് മാത്രമല്ല, സാധാരണക്കാരനും ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ലക്ഷ്മി പറയുന്നു.

‘വിവാഹം എന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ഇപ്പോൾ തന്നെ ഇത്രയും പ്രായമായി- ഇനി വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അത്തരത്തിൽ ഒരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹം എന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഈ ആളോടൊപ്പം ഞാന്‍ ജീവിക്കണം. ഇതായിരിക്കണം എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. അത്തരത്തിൽ ഒരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് ഞാന്‍ ഒരുക്കമാണ്. പക്ഷെ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. – ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.