കാര്യവട്ടത്ത് കാര്യമായി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ തകര്‍ത്തു വിട്ടു

single-img
29 August 2019

ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ഇന്ന് നടന്ന ആദ്യ ഏകദിനത്തിൽ തകർപ്പൻ ഇന്ത്യ എ ടീമിന് വന്‍ വിജയം. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 69 റൺസിനാണ് ഇന്ത്യ എ യുടെ വിജയം.

മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണ് നേടിയത്. മറുപടിയില്‍ 45 ഓവറിൽ 258 റൺസ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. 10 ഓവറിൽ കേവലം 47 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.