ഇന്ത്യ- പാകിസ്താൻ സേനകളെ താരതമ്യം ചെയ്ത പ്രസ്താവന; ഖേദ പ്രകടനവുമായി അരുന്ധതി റോയ്

single-img
29 August 2019

ഇന്ത്യ – പാക് സേനകൾ തമ്മിൽ താരതമ്യം ചെയ്തുള്ള പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് അരുന്ധതി റോയി. പത്തു വർഷങ്ങൾക്ക് മുമ്പുള്ള പ്രസ്താവന തനിക്ക് സംഭവിച്ച മനപൂർവ്വമല്ലാത്ത പിഴവെന്ന് അരുന്ധതി റോയി വ്യക്തമാക്കി. പാകിസ്താന്റെ സൈന്ത്യം സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന് അരുന്ധതി റോയി പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കാശ്മീരിലാകട്ടെ ഭരണകൂടം ഇന്ത്യൻ സൈന്യത്തെ സ്വന്തം ജനങ്ങൾക്കെതിരെ ഉപയോഗിക്കുന്നു എന്നും അരുന്ധതി റോയി അഭിപ്രായപ്പെട്ടിരുന്നു. ചില സമയങ്ങളിൽ ഓർമിക്കാതെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പോകുന്നതാണ്. പാകിസ്താൻ ബംഗ്ളാദേശിൽ സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്തെന്നാണ് തൻറെ അഭിപ്രായം.

നമ്മുടെ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമെന്ന നിലപാടിൽ മാറ്റമില്ലെന്നും അരുന്ധതി റോയി പറഞ്ഞു.