ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത്തവണ നേരത്തെ പിരിയും

single-img
29 August 2019

ബ്രിട്ടണില്‍ ഇത്തവണ പാര്‍ലമെന്റ് നേരത്തെ പിരിയും. പാര്‍ലമെന്റ് സമ്മേളനം നേരത്തെ പിരിയാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തെ എലിസബത്ത് രാജ്ഞി അംഗീകരിച്ചു. ഇപ്പോള്‍ നടക്കുന്ന സമ്മേളനം സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ അവസാനിപ്പിക്കാനും ഒക്ടോബര്‍ 14 ന് വീണ്ടും ചേരാനുമാണ് തീരുമാനം.

കരാറില്ലാതെ ‘ബ്രെക്‌സിറ്റ്’ നടപ്പിലാക്കേണ്ടി വന്നാല്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കമാണിതെന്നാണു വിമര്‍ശനം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ‘ബ്രെക്‌സിറ്റ്’ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31നു തുടങ്ങണം. പാര്‍ലമെന്റ് പിരിയുകയാണെങ്കില്‍ അടുത്ത സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് രണ്ടാഴ്ചയേ സമയം ബാക്കിയുള്ളൂ എന്നതാണ് വിമര്‍ശനത്തിന്റെ കാരണം.