ഹൈന്ദവ ഏകീകരണത്തിന് പ്രധാന്യം നൽകാൻ ആർ എസ് എസ്; എൻ എസ് എസ്സുമായും എസ് എൻ ഡി പിയുമായും കൂടുതൽ അടുക്കാൻ നിർദേശം

single-img
29 August 2019

കോഴിക്കോട്: കേരളത്തിൽ ന്യൂനപക്ഷ ഐക്യം അല്ല ഹൈന്ദവ ഏകീകരണം ആണ് നടപ്പാക്കേണ്ടതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.

കോഴിക്കോട് സംഘടിപ്പിച്ച, ദക്ഷിനേന്ത്യൻ ആർ എസ് എസ് ‌- ബി ജെ പി നേതാക്കന്മാരുടെ  യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി എൻ എസ് എസ്സുമായും എസ് എൻ ഡി പിയുമായും കൂടുതൽ അടുക്കണം എന്നും അദ്ദേഹം നിർദേശിച്ചു.

അതേസമയം ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കാതെ ശ്രദ്ധിക്കണം എന്നും നിർദേശം നൽകിയെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂനപക്ഷ വോട്ടുകൾ കൊണ്ടു മാത്രമേ ബി ജെ പിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയൂ എന്ന ധാരണ ശരിയല്ലെന്നും, ഭൂരിപക്ഷ ഏകീകരണം ആണ് ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണം എന്നും അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചതായാണ് വിവരം.

സമൂഹത്തിൽ അഭിപ്രായ രൂപീകരണത്തിന് പ്രാപ്ത്തിയുള്ള പ്രമുഖ വ്യക്ത്തികളെ അവരുടെ വസതികളിൽ സന്ദർശിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും കോഴിക്കോട് ഇത് വേണ്ടെന്ന് വച്ചു. കോട്ടയത്ത് ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ. ഒ.എം.മാത്യു എന്നിവരെ വീടുകളിൽച്ചിരുന്നു.